Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
'അവനൊന്നും കഴിക്കാറില്ല അല്ലെങ്കിൽ അവൾക്കു ഫുഡ് തീരെ വേണ്ട' സ്കൂളിൽ പോകുന്ന കുട്ടികളുടെ അമ്മമാരുടെ പതിവ് പല്ലവിയാണിത്. ഭക്ഷണം 'അലർജി' ആയ ഇതേ കുട്ടികൾ ചോക്ലേറ്റും കേക്കും മധുര പലഹാരങ്ങളും എത്ര ആവേശത്തോടെയാണ് അകത്താക്കുന്നത്. അപ്പൊ കുഞ്ഞുങ്ങൾക്ക് എല്ലാ ഭക്ഷണത്തോടും വിരക്തി ഇല്ലെന്നു സാരം.
പല അമ്മമാരുടെയും തെറ്റിദ്ധാരണയാണ് കുട്ടികളുടെ വയറു നിറഞ്ഞാൽ എല്ലാം കഴിഞ്ഞു എന്ന്. അമ്മമാർ അറിയാനാണ്, വയറു നിറയെ കഴിപ്പിച്ചെന്നു കരുതി പോഷണം സമ്പൂർണ്ണം ആകണമെന്നില്ല. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മതിയായ അളവിൽ പോഷണം ലഭിച്ചില്ലെങ്കിൽ പഠനത്തിൽ അവർ പിന്നോട്ടാകും. കൃത്യമായ ഡയറ്റ് ക്രമീകരിക്കുന്നതാണ് ഉചിതം. ഇലക്കറികൾ കുഞ്ഞിലേ തന്നെ കുട്ടികളെ ശീലിപ്പിക്കണം. വെജിറ്റബിൾ സാലഡുകൾ ഭക്ഷണത്തിന്റെ ഭാഗമാകട്ടെ. വറുത്തതും പൊരിച്ചതുമായ ഫുഡ് ഐറ്റംസ് പരിമിതമായ അളവിൽ മതി. കൂടുതൽ ഫൈബർ കണ്ടന്റ് അടങ്ങിയ ആഹാരം കുട്ടികൾക്ക് നൽകണം. പാല് കുടിക്കുന്നത് ശരീത്തിൽ കാൽസിയം കണ്ടെന്റ് കൂടാനും അത് വഴി എല്ലുകൾ ശക്തിപ്പെടുകയും ചെയ്യും. ചെറു മൽസ്യങ്ങൾ കറി വെച്ച് കഴിക്കുന്നത് ഉത്തമം.
കുട്ടികളുടെ മധുര പ്രേമം പ്രോത്സാഹിപ്പിക്കരുത്. അമിതമായി മധുരം കഴിക്കുന്നത് പൊണ്ണത്തടി ഉണ്ടാകാനും മറ്റു ആരോഗ്യ പ്രശ്നനങ്ങളിലേക്കും നയിക്കും. ബേക്കറി പലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നല്ല അളവ് കുറക്കണം. അധികം ഓയിൽ ഉപയോഗിക്കാത്ത പലഹാരങ്ങൾ വീടുകളിൽ തന്നെ അവർക്കു തയ്യാറാക്കി നൽകാം. ജങ്ക് ഫുഡ് സംസ്കാരത്തിൽ നിന്ന് കുട്ടികളെ മറച്ചു പിടിക്കുന്നതാണ് നല്ലത്. ശീതള പാനീയങ്ങൾക്ക് അഡിക്ട് ആയാൽ എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകും. കൂൾ ഡ്രിങ്ക്സിലെ വലിയ തോതിലുള്ള പഞ്ചസാരയുടെ അളവ് അപകടമാണ്. ഇലക്കറികൾ പ്രത്യേകിച്ച് മുരിങ്ങ ഇലയും ചീരയും കുഞ്ഞുങ്ങളുടെ കാഴ്ച ശക്തിയെ കൂട്ടും.
എന്ത് നൽകുന്നു എന്നത് പോലെ തന്നെ എങ്ങനെ നൽകുന്നു എന്നതും പ്രധാനമാണ്. വാത്സല്യത്തോടെ, സ്നേഹത്തോടെ കുഞ്ഞുങ്ങളെ ഊട്ടണം. നല്ല ഭക്ഷണത്തിന്റെ അനിവാര്യതയെ കുറിച്ച് ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം, നല്ല ഭക്ഷണ ശീലം വളർത്താം.
30.82°C








