Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:51 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണമിങ്ങ് പടിവാതുക്കൽ വരെയെത്തി കഴിഞ്ഞു. ഓണം വന്നാൽ  മലയാളി പുരുഷ കേസരികൾക്ക് മുണ്ട് മസ്റ്റ് ആണ്. ഓണാഘോഷം ഓഫീസിൽ ആയാലും കോളേജിലെ ആയാലും നല്ല ചെത്ത് മുണ്ടില്ലാതെ നമ്മുക്ക് എന്ത് ആഘോഷം.

കേരളത്തിന്റെ പരമ്പരാഗത വേഷമായ മുണ്ട് ഇപ്പോൾ ഓണാഘോഷ പരിപാടികളിൽ മാത്രമായി ചുരുങ്ങി എന്നതാണ് കൗതുകകരമായ വസ്തുത. ഡെയിലി യൂസിനു മുണ്ട് അത്ര കംഫർട്ടബിൾ അല്ലെന്നാണ് ഫ്രീക്കന്മാരുടെയും ന്യൂ ജെൻ പയ്യന്മാരുടെയും അഭിപ്രായം. പക്ഷെ ഓണമെത്തിക്കഴിഞ്ഞാൽ  ഫ്രീക്കനെന്നോ വൃദ്ധനെന്നോ വേർതിരിവില്ലാതെ എല്ലാർക്കും മുണ്ട് വേണം.

ഓണ വിപണിയിൽ വ്യത്യസ്തത രീതിയിലുള്ള മുണ്ടുകൾ സുലഭമാണ്. കസവുള്ളതും ഇല്ലാത്തതുമായ മുണ്ടുകൾ, ചെത്ത് പയ്യന്മാർക്കായുള്ള വിവിധ നിറങ്ങളിലുള്ള മുണ്ടുകൾ, പ്രേമം സ്റ്റൈൽ കലിപ്പന്‍ മുണ്ട് ; മുണ്ട് വാങ്ങാൻ കടയിലെത്തുന്ന പയ്യൻസ് കുഴങ്ങും എന്നുറപ്പാണ്. 

മുണ്ടിന്റെ കരയിൽ ഇത്തവണ വലിയ പരീക്ഷണങ്ങൾ ആണ് നടന്നിരിക്കുന്നത്. എംബ്രോയിഡറി ഹാൻഡ് വർക്ക് ചെയ്ത സിംഗിൾ, ഡബിൾ മുണ്ടുകൾ ഇത്തവണത്തെ ആകർഷണമാണ്. കളർ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്. പച്ച, ചുവപ്പ്, നീല നിറങ്ങളിലുള്ള ഒറ്റ കളർ മുണ്ടുകൾ തരംഗമാണ്. മുണ്ട് ഉടുക്കാൻ അറിയാത്തവർക്കായി വെൽക്രോ മുണ്ടുകളും ലഭ്യമാണ്. പോക്കറ്റ് സൗകര്യമുള്ള മുണ്ടുകളും വിപണിയിൽ അവതരിപ്പിച്ചിട്ടിട്ടുണ്ട്. പരമ്പരാഗത ഖാദി കൈത്തറി മുണ്ടുകൾക്കും ആവശ്യക്കാർ കുറവല്ല. ആഘോഷമെന്തായാലും നമ്മുടെ നാടൻ മുണ്ടിൽ വന്നു നിന്നാൽ കിട്ടുന്ന മാസ്സ് ഒന്നും വേറെ ഒരു പാശ്ചാത്യ വേഷത്തിനും കിട്ടില്ല എന്നതാണ് വാസ്തവം.

Readers Comment

Add a Comment