Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:03 pm
  • 18th April, 2024
  • Overcast Clouds
30.82°C30.82°C
  • Humidity: 91 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പലര്‍ക്കും പിടികിട്ടില്ല. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിട്ടുള്ള ഫൈബറുകളുടെ കാര്യമാണ് പറയുന്നത്. നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന രോഗങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ഈ നാരുകള്‍ സഹായിക്കും. നാര് എന്നാണ് പേരെങ്കിലും, കക്ഷി അത്ര ദുര്‍ബലനല്ലെന്ന് സാരം.
 
ആഹാരത്തിലൂടെ ശരീരത്തിലേക്ക് അധികമായി എത്തുന്ന കൊഴുപ്പുകളുടെ ആഗിരണം കുറയ്ക്കാനും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ ശരീരത്തിന് ഹാനികരമാകാതെ ശേഖരിച്ച് പുറന്തള്ളാനും നാരുകള്‍ നമ്മെ സഹായിക്കുന്നു.  നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.ഹൃദ്രോഗത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനിയാണ് കൊളസ്റ്ററോള്‍. കൊളസ്റ്ററോള്‍ അഥവാ കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെടുന്നതാണ് ഹൃദ്രോഗത്തിന് പ്രധാന കാരണമാകുന്നത്. ഈ കൊളസ്റ്ററോളിനെ നാരുകള്‍ തടയുമെന്ന് അറിയുമ്പോള്‍- നാരുകള്‍ നല്ലതാണ്, അല്ലേ? രക്തത്തില്‍ കലരുന്ന പഞ്ചസാരയുടെ തോത് കുറച്ച്  പ്രമേഹത്തെ ഒരു പിരിധി വരെ തടയാനും നാരുകള്‍ക്ക് കഴിയുംം. ദഹനപ്രക്രിയയെ സുഗമമാക്കുന്ന ഘടകങ്ങളിലൊന്നു കൂടിയാണ് നാരുകള്‍.
 
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍:
 
തവിടോടു കൂടിയ അരി.
തവിട് കളയാത്ത ഗോതമ്പ്.
ചീര, മുരിങ്ങയില, കാബേജ്.
കാരറ്റ്, ലെറ്റൂസ, ബ്രക്കോളി. 
ഏത്തപ്പഴം, ഓറഞ്ച്, ആപ്പിള്‍, മാമ്പഴം.
ബീന്‍സ്, ഓട്‌സ്.
 

Readers Comment

Add a Comment