Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:51 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നല്ലത് ഏത്- കാപ്പിയോ ചായയോ? ലോകമെങ്ങുമുള്ള ഗവേഷകര്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ്. എന്തായാലും, പ്രായവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളെ ചെറുക്കാന്‍ കാപ്പിക്കു കഴിയുമെന്നാണ് ബ്രിട്ടനിലെ ഒരു സംഘം ഗവേഷകരുടെ പക്ഷം. എന്നാല്‍, മസ്തിഷ്‌ക കോശങ്ങളെ ഉദ്ദീപിപ്പിച്ച് അവയുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നത് കാപ്പിയിലെ കഫീന്‍ ഘടകം തന്നെയാണോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഒരുപക്ഷേ, കാപ്പിക്കുരു വറുത്തെടുക്കുമ്പോള്‍ രൂപപ്പെടുന്ന ചില രാസസംയുക്തങ്ങളാകാം കാപ്പിയുടെ ഈ സംഭാവനയ്ക്കു പിന്നിലെന്നും അവര്‍ പറയുന്നു.

പതിവായി കാപ്പി കുടിക്കുന്നത് ഭാഷ, ചിന്താശേഷി എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ലൈവ് ആക്കി നിറുത്തുമത്രേ. കാപ്പിശീലക്കാര്‍ക്ക് പ്രായമേറുമ്പോള്‍ മസ്തിഷ്‌ക രോഗങ്ങളായ അള്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവ ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് സര്‍വേകളില്‍ വ്യക്തമായിട്ടുണ്ട്. ചായ പക്ഷക്കാരായ ഗവേഷകരില്‍ നിന്ന് മറിച്ചൊരു അഭിപ്രായം ഉണ്ടാകുന്നതുവരെ നമുക്കും... ഹാവ് എ കപ്പ് ഓഫ് കോഫി!

Readers Comment

Add a Comment