Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് കുറ്റക്കാരനെന്ന് തെളിഞ്ഞു. ദുബായിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് സെക്യൂരിറ്റി ജീവനക്കാരനായ 28കാരനെതിരെയാണ് ലൈംഗിക അതിക്രമത്തിനും കുട്ടിയെ പൂട്ടിയിട്ടതിനും കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്റെ വിധി ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കും.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അല്‍ ക്വസൈസ് മേഖലയിലെ താമസക്കാരനായ കസാക്കിസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ചവറ് കളയുന്നതിനായി കെട്ടിടത്തിന്റെ താഴെയെത്തിയ കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ യുവാവ് ബലം പ്രയോഗിച്ച് മുറിയിലെത്തിച്ചുവെന്നാണ് പരാതി.
'അയാള്‍ കഴുത്തില്‍ പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി.. എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു.. എതിര്‍പ്പ് വകവച്ചതേയില്ല' എന്നായിരുന്നു പത്തുവയസുകാരന്‍ പൊലീസിന് നല്‍കിയ മൊഴി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുറിയുടെ താക്കോല്‍ കണ്ണില്‍പ്പെട്ടു. അത് കൈക്കലാക്കി അവിടെ നിന്നും രക്ഷപെട്ടു.. ഇത് കണ്ട് പുറകെ വന്ന പ്രതി തന്നോട് മാപ്പപേക്ഷിച്ചുവെന്നും കുട്ടി പൊലീസിനെ അറിയിച്ചിരുന്നു.
താഴേക്ക് പോയ കുട്ടി പേടിച്ചരണ്ടാണ് മടങ്ങിവന്നതെന്നാണ് അമ്മ നല്‍കിയിരിക്കുന്ന മൊഴി. സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മോശമായി സ്പര്‍ശിച്ചുവെന്ന് മകന്‍ പറഞ്ഞുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികം വൈകാതെ തന്നെ പ്രതി അറസ്റ്റിലാവുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതി അത്തരം പെരുമാറ്റത്തില്‍ ഖേദമുണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.
ലൈംഗിക അതിക്രമം, കുട്ടിയെ ബലപ്രയോഗത്തിലൂടെ പൂട്ടിയിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
23.67°C








