Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോഡ്ജ്  മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ  സിജിയുടെ  മരണവുമായി ബന്ധപ്പെട്ട കേസ്സില്‍ വര്‍ക്കല ഇടവ ശ്രീയേറ്റു സ്വദേശിയായ  നസീം മന്‍സിലില്‍ നസീമിനെ  വര്‍ക്കല പോലീസ്  അറസ്റ്റ് ചെയ്തു.  കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സിജി 2018 ല്‍ നസീമുമായി  പരിചയത്തിലായി തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു നസീമിനോടൊപ്പം പോവുകയും വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായ നസീമൊമൊത്തു  വര്‍ക്കല  ലോഡ്ജിൽ താമസിച്ചു വരുകയായിരുന്നു. നസ്സീം അവിവാഹിതന്‍ എന്ന് പറഞ്ഞാണ് സിജിയെ കൂട്ടികൊണ്ട് വന്ന് താമസിപ്പിച്ചത്. നസ്സീമിന്റെ പൂര്‍വ്വവിവാഹത്തെ കുറിച്ചറിഞ്ഞ സിജി നസ്സീമുമായി പിണങ്ങി. തുടര്‍ന്ന് നസീം ലോഡ്ജില്‍ വരുകയോ ചിലവിനു നല്‍കുകയോ ചെയ്യാത്തതിനെ ചൊല്ലി നസീമും സിജിയുമായി  വഴക്കുണ്ടായി ലോഡ്ജ് മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പോലിസിനെ വിവരം അറിയിച്ചു. ലോഡ്ജ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് മരണപ്പെട്ടയാളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സിജിയുടെ വിവരങ്ങള്‍ മനസ്സിലായത്‌. സിജിയുടെ മരണ വാര്‍ത്ത അറിഞ്ഞു നസ്സീം ഒളിവില്‍ പോയി.പോലിസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ മുന്‍പും നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാളാണെന്നും പോലീസ് കണ്ടെത്തി  .മരണപ്പെട്ട സിജി താമസിച്ചിരുന്ന മുറിയുടെ ചുവരിലും ഡയറിയിലും തന്റെ മരണത്തിന്റെ ഉത്തരവാദി നസ്സീം ആണെന്നും രേഖപ്പെടുത്തിയിരുന്നു .സംഭവത്തിന്‌ ശേഷം കായംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നസ്സീമിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി B. അശോകന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ  ആറ്റിങ്ങല്‍ DYSP, S Y സുരേഷ്,  വര്‍ക്കല ഇന്‍സ്പെക്ടര്‍ എസ്സ്.എച്ച്.ഒ ,  G. ഗോപകുമാര്‍, സബ്-ഇന്‍സ്പെക്ടര്‍ അജിത്‌ കുമാര്‍, SI ഷംസുദീന്‍, ASI നവാസ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയെ പ്രതിയെ വര്‍ക്കല JFMC കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Readers Comment

Add a Comment