Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:31 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമകൾക്കായി ഹവാല പണമിറക്കിയെന്ന് റിപ്പോര്‍ട്ട് . മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു. മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ.

ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. ഈ സിനിമകൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും.

അതേസമയം, ഫൈസൽ ഫരീദിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ എൻഐഎ ആവശ്യപ്പെട്ടാൽ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

 

Readers Comment

Add a Comment