Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:25 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴക്കൂട്ടം: ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസിൽ പഠിയ്ക്കുന്ന ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ .ശ്രീകാര്യം സ്വദേശിയായ സന്തോഷ് (50) നെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകിട്ട് 5.30 ഓടു കൂടി മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. കഴിഞ്ഞ മാസം 27നാണ് സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകർ ഉപയോഗിക്കുന്ന ബാത്ത് റൂമിൽ കൊണ്ട് പോയി അദ്ധ്യാപകൻ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.
കുറച്ച് നാളായി നടന്ന് വന്ന പീഡനം കുട്ടിയുടെ പെരുമാറ്റത്തിൽ വലിയ ഭയം കണ്ടതോടെ ആണ് അമ്മ അറിയുന്നത്.തുടർന്ന് ശ്രീകാര്യം പോലിസ് അദ്ധ്യാപകനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു .തുടർന്ന് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി എങ്കിലും മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ വിദഗ്ദ സമിതിയുടെ റിപ്പോർട്ടിൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സമിതിയുടെ റിപ്പോർട്ട് കിട്ടിയിട്ടും അദ്ധ്യാപകനെ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറായില്ല. ഇതിനിടയിൽ അദ്ധ്യാപകൻ ഒളിവിൽ പോയി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. എന്നാൽ അദ്ധ്യാപകനെ അറസ്റ്റു ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റു ചെയ്തത്. എന്നാൽ പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചർ ബോധപൂർവ്വം മറച്ചു വച്ചു എന്ന മൊഴിയിൽ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുമെന്ന് ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Readers Comment

Add a Comment