Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന വര്‍ഷയുടെ പരാതിയിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖ്‌റെ. ഭീഷണിയുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും മുന്‍ പണമിടപാടുകള്‍ പരിശോധിക്കുമെന്നും ഐജി വിജയ് സാഖ്‌റെ വ്യക്തമാക്കി.

പണം വന്നത് ബാങ്ക് അക്കൗണ്ട് വഴിയായതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിച്ച് വ്യക്തത വരുത്തും. വര്‍ഷയെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സക്കായി സഹായം ആവശ്യപ്പെട്ട് വര്‍ഷ തന്നെയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. വര്‍ഷയോടൊപ്പം ചാരിറ്റി പ്രവര്‍ത്തകന്‍ സാജന്‍ കേച്ചേരിയും വര്‍ഷയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഫേസ്ബുക്ക് ലൈവിന് ശേഷം വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിതുടങ്ങി.

പണം എത്തി തുടങ്ങിയതോടെ സാജന്‍ കേച്ചേരി ബാങ്ക് അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കണമെന്നും പണം കൈമാറണമെന്നും വര്‍ഷയോട് ആവശ്യപ്പെടുകയും വര്‍ഷ ഇതിന് വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് തനിയ്ക്ക് നേരെ വധ ഭീഷണി ഉണ്ടായതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

Readers Comment

Add a Comment