Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ ദേബേന്ദ്രനാഥ് റായിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നോര്‍ത്ത് ദിനാജ്പൂരിലെ മാര്‍ക്കറ്റിലെ കടയുടെ വരാന്തയിലാണ് എംഎല്‍എയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദേബേന്ദ്രനാഥിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മാര്‍ക്കറ്റ്. രാത്രി ഒരു മണിയോടെ എംഎല്‍എയെ വീട്ടില്‍ നിന്ന് ഒരു സംഘം വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് കുടുംബം പറയുന്നത്. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എംഎല്‍എ കൊല്ലപ്പെട്ടതാണെന്ന് ബിജെപിയും ആരോപിച്ചു. ബംഗാളില്‍ ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നതിന് അവസാനമില്ലെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടാണോ കൊല്ലപ്പെട്ടതെന്നാണ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ ചോദ്യം. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു.

ബംഗാളിലെ ഗുണ്ടാരാജിന്റെയും ക്രമസമാധാന തകര്‍ച്ചയുടെയും തെളിവാണ് ബിജെപി നേതാവിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് ജെ പി നദ്ദ പറഞ്ഞു. ഇത്തരമൊരു സര്‍ക്കാരിന് ജനങ്ങള്‍ മാപ്പ് നല്‍കില്ല. ശക്തമായി അപലപിക്കുന്നുവെന്നും ജെ പി നദ്ദ പറഞ്ഞു.

ഇന്ന് രാവിലെ പ്രദേശവാസികളാണ് എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവര്‍ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഹെംതാബാദിലെ എംഎല്‍എയാണ് ദേബേന്ദ്രനാഥ് റായി. 2016ല്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച ദേബേന്ദ്രനാഥ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയിലെത്തിയത്.

Readers Comment

Add a Comment