Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. 

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ കൂട്ടികൊണ്ടുപോയി മൂങ്ങോട് കായലിനു സമീപത്ത് പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപവും വച്ചാണ് അറസ്റ്റ് ചെയ്തത്. 

വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ അന്വേഷണം നടക്കവെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ്. ഐ, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍.ആര്‍.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനില്‍രാജ്, വനിതാസെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Readers Comment

Add a Comment