Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വപ്ന സുരേഷിനെതിരെ കേസുള്ള കാര്യം ഇന്റലിജന്‍സ് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. വ്യാജ രേഖ കേസിലെ പ്രതി ഐ.ടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നു.

അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്നയ്‌ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. വ്യാജ പരാതി നല്‍കിയത് സ്വപ്നയെന്നാണ് അനുമാനം. സ്വപ്ന പിടിക്കപ്പെട്ടാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് ഫാസില്‍ എന്നയാളെണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കാര്‍ഗോ ക്‌ളിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണെന്നും കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍ ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Readers Comment

Add a Comment