Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കോഴിക്കോട് 65 വയസ്സുള്ള സ്ത്രീയെ പട്ടാപ്പകല്‍ ബോധം കെടുത്തി മോഷണം നടത്തി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പോവുകയായിരുന്നു യശോദയാണ് അക്രമിക്കപ്പെട്ടത്. മുക്കം ബത്തേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഇവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍, ഫോണ്‍, മറ്റ് രേഖകളടങ്ങിയ ബാഗ് എന്നിവയാണ് മോഷണം പോയത്.

വീട്ടില്‍ നിന്നിറങ്ങി മുത്തേരിയില്‍ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയില്‍ കയറിയത് മാത്രമാണ് ഇവര്‍ക്ക് ഓര്‍മ്മയുള്ളത്. പിന്നീട് അഞ്ഞൂറ് മീറ്റര്‍ അപ്പുറത്ത് വഴിയരികില്‍ ബോധരഹിതയായ നിലയിലായിരുന്നു. ഇവിടെ നിന്നും ബോധം തെളിഞ്ഞ ശേഷം പരിക്കുകളോടെ നടന്നു പോവുന്നത് കണ്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയില്‍ എത്തിച്ചത്.

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഓട്ടോയില്‍ കയറിയത് മാത്രമാണ് ഓര്‍മ്മയുള്ളൂ എന്നുമാണ് യശോദ പറയുന്നത്. കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.

Readers Comment

Add a Comment