Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:13 am
  • 19th April, 2024
  • Overcast Clouds
25.84°C25.84°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസമാണ് തിഹാര്‍ ജയിലില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു കൊലപാതക വാര്‍ത്ത പുറത്തുവന്നത്. തടവുകാരനെ സഹതടവുകാരന്‍ കുത്തിക്കൊന്നുവെന്നായിരുന്നു ആ വാര്‍ത്ത. തിങ്കളാഴ്ചയാണ് 21 വയസുള്ള സാകിര്‍ 27 വയസുള്ള മൊഹമ്മദ് മെഹ്താബിനെ കുത്തിക്കൊന്നത്. തിഹാര്‍ ജയില്‍ നമ്പര്‍ 8/9 ല്‍ വെച്ച് ആയിരുന്നു കൊലപാതകം.

തന്റെ സഹോദരിയെ ആറുവര്‍ഷം മുമ്പ് പീഡിപ്പിച്ചതിനുള്ള മൊഹമ്മദിനോടുള്ള പ്രതികാരമായിരുന്നു സാകിര്‍ ജയിലില്‍ വെച്ച് തീര്‍ത്തത്. ആ പ്രതികരാത്തിന്റെ കഥ. ഇങ്ങനെ. സഹോദരിയെ മൊഹമ്മദ് പീഡിപ്പിക്കുമ്പോള്‍ സാകിറിന് പ്രായപൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ ശേഷം ജയിലിലെത്താന്‍ മറ്റൊരു കൊലപാതകം നടത്തി സാകിര്‍ മൊഹമ്മദിനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലില്‍ എത്തുകയായിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവരാണ് സാകിറും മെഹ്താബും. എന്നാല്‍, കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന മെഹ്താബ് സാകിറിന്റെ സഹോദരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ഗുരുതരമായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു.

തുടര്‍ന്ന് മെഹ്താബിനോട് പ്രതികാരം ചെയ്യാന്‍ സാകിര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനകം മെഹ്താബ് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജയിലില്‍ പ്രവേശിക്കുക എന്നതായി സാകിറിന്റെ ലക്ഷ്യം. തിഹാര്‍ ജയിലില്‍ പ്രവേശിക്കുന്നതിനായി മാത്രം സാകിര്‍ മറ്റൊരു കൊലപാതകം നടത്തി. എന്നാല്‍, 20 വയസിന് താഴെയായതിനാല്‍ ജയിലിലെ മറ്റൊരു ഭാഗത്തായിരുന്നു സാകിറിനെ താമസിപ്പിച്ചിരുന്നത്. മെഹ്താബ് വേറൊരു ഭാഗത്തും.

തുടര്‍ന്ന് മെഹ്താബിനെ മുഖാമുഖം ലഭിക്കുന്ന ദിവസത്തിനായി സാകിറിന്റെ കാത്തിരിപ്പ്. 21 വയസ് പൂര്‍ത്തിയായപ്പോള്‍ സാകിറിനെയും മെഹ്താബ് തടവില്‍ പാര്‍ക്കുന്ന ഭാഗത്തിലേക്ക് മാറ്റി. എന്നാല്‍, മെഹ്താബ് ഉള്ള വാര്‍ഡില്‍ അല്ലായിരുന്നു. തുടര്‍ന്ന്, സെല്ലില്‍ തന്നോടൊപ്പമുള്ള തടവുകാരുമായി സാകിര്‍ നിരന്തരം വഴക്കടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മെഹ്താബ് ഉള്ള വാര്‍ഡിലേക്ക് അപേക്ഷയെ തുടര്‍ന്ന് മാറ്റി.

മെഹ്താബിന്റെ വാര്‍ഡില്‍ എത്തിയപ്പോള്‍ തന്നെ തന്റെ കൃത്യം നിര്‍വഹിക്കാന്‍ സാകിര്‍ പദ്ധതിയിട്ടു. ഇതിനായി രണ്ടു, മൂന്ന് ദിവസം മെഹ്താബിന്റെ രീതികള്‍ നിരീക്ഷിച്ചു. തുടര്‍ന്ന് കൃത്യം നിര്‍വഹിക്കാന്‍ ഏറ്റവും യോജിച്ച സമയം രാവിലെയാണെന്ന് മനസിലാക്കി.

തിങ്കളാഴ്ച രാവിലെ തിഹാര്‍ ജയില്‍ അധികൃതര്‍ പ്രാര്‍ത്ഥനയ്ക്കായി തടവുകാരെ വിളിച്ചു. മറ്റു തടവുകാര്‍ പുറത്തേക്ക് പോയപ്പോള്‍ സാകിര്‍ മെഹ്താബിന്റെ സെല്ലിലേക്ക് പോയി. കിട്ടിയ സമയത്തില്‍ മെഹ്താബിന്റെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും സാകിര്‍ കുത്തി. തന്റെ സഹോദരിയെ പീഡിപ്പിച്ചവനോട്, സഹോദരിയുടെ ആത്മഹത്യയ്ക്ക് കാരണമായവനോട് സാകിര്‍ അങ്ങനെ പ്രതികാരം ചെയ്തു.

2014ല്‍ ആയിരുന്നു സാകിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ മെഹ്താബ് പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ദീപക് പുരോഹിത് പറഞ്ഞു.

Readers Comment

Add a Comment