Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച്‌ പഴച്ചാറില്‍ കലക്കി നല്‍കിയതായി സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്പിൻ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു.

ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റ് മരിക്കുന്നത്

Readers Comment

Add a Comment