Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:27 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിഷേധം ശക്തമായതോടെ തൂത്തുകുടി കസ്റ്റഡി കൊലപാതക്കേസ് സി.ബി.ഐ ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പൊലീസിന്റെ അതിക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് അച്ഛനും മകനും മരണപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയായിരുന്നു. 

മദ്രാസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി തേടി കേസ് സി.ബി.എയ്ക്ക് കൈമാറും. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനില്‍ നടന്നത് കൂട്ടായ അക്രമമെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നതിന് രണ്ട് ദിവസമാണ് ലോക്കപ്പിലിട്ട് മര്‍ദിച്ചത്. സ്വകാര്യഭാഗങ്ങളില്‍ കമ്പി കയറ്റി, അമിതമായ രക്തസ്രാവം ഉണ്ടായതോടെ കടും നിറത്തിലുള്ള ലുങ്കി ആവശ്യപ്പെട്ടതായി ജയരാജന്റെ സഹോദരന്‍ ജോസഫ് വെളിപ്പെടുത്തി.

ഗുരുതരമായി പരിക്കേറ്റിട്ടും കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. മാത്രമല്ല സാത്താന്‍കുളം മജിസ്‌ട്രേറ്റ് താഴേക്ക് ഇറങ്ങിവരാതെ മുകളില്‍ നിന്ന് കൈവീശി തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കിയെന്നും ദൃക്‌സാക്ഷി കൂടിയായ ജോസഫ് പറഞ്ഞു.

പൊലീസിന്റെ കിരാത നടപടിക്ക് മജിസ്‌ട്രേറ്റും ആശുപത്രി അധികൃതരും കൂട്ട് നിന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

Readers Comment

Add a Comment