Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കവി അലിയാര്‍ എരുമേലിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അറസ്റ്റ്. കവിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം രംഗത്തു വരികയും കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ നാട്ടിലെ ചിലര്‍ എസ്.പി കെ.ജി സൈമണിന് രഹസ്യമായി വിവരം കൈമാറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നടപടിയെടുത്ത എസ്‌പി രായ്ക്കുരാമാനം പീഡകനെ പൊക്കി അകത്തിട്ടു.
റാന്നിയിലെ പട്ടികജാതി കുടുംബത്തിലെ ബാലികയെയാണ് കവി അലിയാര്‍ എരുമേലി പീഡിപ്പിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. വീട്ടില്‍ കുട്ടികളെ ഇരുത്തി പാട്ടുപഠിപ്പിക്കുന്ന പതിവ് പ്രതിക്കുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പാട്ടു പഠിക്കാനെത്തിയ കുട്ടിയെ ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു.
കുട്ടി സംഭവം വീട്ടില്‍ പറഞ്ഞുവെന്ന് മനസിലായതോടെയാണ് അലിയാര്‍ക്ക് വേണ്ടി ബന്ധുവായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഭീഷണിയുമായി എത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള ആശാവര്‍ക്കര്‍ വിവരം അറിഞ്ഞെങ്കിലും പ്രതിയെയും സിപിഎം നേതാവിനെയും ഭയന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതിയുടെ ഭാര്യക്കും സിപിഎം ബന്ധമുണ്ട്. ഭീഷണിക്ക് കരുത്തേകാന്‍ ഈ പദവികളും ഉപയോഗിച്ചു.
വിവരം അറിഞ്ഞ് കുട്ടിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ ഒരു ജനപ്രതിനിധി മുഖേന മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഈ വിവരം രാത്രിതന്നെ എസ്‌പി കെ.ജി സൈമണെ അറിയിച്ചു. ഉടന്‍ തന്നെ നടപടി എടുക്കാന്‍ റാന്നി ഇന്‍സ്പെക്ടറെ എസ്‌പി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തന്നെ കുട്ടിയുടെ മൊഴി എടുത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അലിയാര്‍ നേരത്തെയും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്നൊക്കെ സിപിഎം ലേബലില്‍ രക്ഷപ്പെടുകയായിരുന്നു. റാന്നി എംഎല്‍എയുടെ വലംകൈയായി അറിയപ്പെടുന്ന ലോക്കല്‍ കമ്മറ്റിയംഗമാണ് ഭീഷണി മുഴക്കാന്‍ മുന്നില്‍ നിന്നത് എന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. റാന്നി പോലീസ് വിവരം നേരത്തേ അറിഞ്ഞെങ്കിലും ഒതുക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.
33.82°C








