Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:26 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യയെ മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജുമായി വനം വകുപ്പ് തെളിവെടുപ്പ് നടത്തി. സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽ പ്രതിയുമായി എത്തിയാണ് വനംവകുപ്പ് തെളിവെടുത്തത്. ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് രണ്ടാം പ്രതി സുരേഷ് പാമ്പിനെ ആദ്യം കൈമാറിയത് സൂരജിന്റെ വീടിന് സമീപത്തു വച്ചെന്ന് വനം വകുപ്പ് കണ്ടെത്തി. പാമ്പിനെ നൽകുന്നതിനായി ഒന്നിലധികം തവണ സൂരജുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് സുരേഷിന്റെ മൊഴിയെന്നും വനംവകുപ്പ് വ്യക്തമാക്കി. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 937 വകുപ്പ് ചുമത്തിയാണ് സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തുന്നതിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ പാമ്പിനെ ഉപേക്ഷിച്ച സ്ഥലവും പ്രതിതന്നെ വനംവകുപ്പിന് കാണിച്ചുകൊടുത്തു. ആദ്യ ശ്രമം പാളിയപ്പോൾ തന്നെ അടുത്ത പാമ്പിനായി സൂരജ് തന്നെ വിളിച്ചുവെന്നും സുരേഷ് വനം വകുപ്പിനോട് പറഞ്ഞു.  

Readers Comment

Add a Comment