Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെണ്ണിനെ പോലെ ഇരിക്കുന്നുവെന്നും ട്രാൻസ്ജണ്ടർ ആണെന്നും കൂട്ടുകാർ കളിയാക്കിയതിൽ മനംനൊന്ത് ആൺ കുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബെയർലി ജില്ലയിലാണ് സംഭവം. കൂട്ടുകാർ ശരീര ഘടനയെ ചൊല്ലി കളിയാക്കിയതിന് ശേഷം 16 വയസുകാരനായ കുട്ടി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. താൻ മരിക്കുന്നതിനുള്ള കാരണം അച്ഛനും അമ്മയും അറിയുവനായി ആത്മഹത്യാ കുറിപ്പും എഴുതിവെച്ചു കൊണ്ടാണ് കൗമാരക്കാരൻ തൂങ്ങിമരിച്ചത്. 

എനിക്കൊരു നല്ല മകനാകാൻ സാധിച്ചില്ലെന്നും സ്ത്രീകളുടെ ശരീര പ്രകൃതം ആണ് എനിക്ക് ഉണ്ടായിരുന്നതെന്നും എനിക്ക് തന്നെ ഞാൻ ഇപ്പോൾ ഒരു ട്രാൻസ് ജണ്ടർ ആണോ എന്ന് സംശയം തോന്നുന്നുവെന്നും പറഞ്ഞുകൊണ്ട് ഹൃദയഭേദകമായ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചുകൊണ്ടാണ് ഈ കൗമാരക്കാരൻ യാത്രയായത്. തന്നോട് ക്ഷമിക്കണമെന്നും ഇനി ഈ വീട്ടിൽ ഒരു പെൺകുഞ്ഞ് പിറന്നാൽ അത് ഞാൻ ആണെന്ന് കരുതണമെന്നും പറഞ്ഞുകൊണ്ടാണ് ആത്മഹത്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. സുശാന്ത് കുമാർ രാജ്പുതിനെ പോലൊരു വലിയ നടന് ആത്മഹത്യ ചെയ്യാൻ സാധിക്കുമെങ്കിൽ തനിക്കും സ്വയം ജീവനൊടുക്കാൻ കഴിയുമെന്ന് കുട്ടി മരിക്കുന്നതിന് തലേന്ന് പറഞ്ഞതായി കുട്ടിയുടെ സഹോദരൻ പോലീസിനെ അറിയിച്ചു. 

Readers Comment

Add a Comment