Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:31 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച്ച 12 വയസുകാരി ഹർഷ ആത്മഹത്യചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയാണെന്ന് ആരോപിച്ചുകൊണ്ട് നാട്ടുകാർ രംഗത്ത്. കുട്ടിയുടെ അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കുട്ടിയുടെ വീടിന് മുമ്പിലുള്ള റോഡ് ഉപരോധിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്ന് കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ചൈൽഡ് ലൈനിലും പിങ്ക് പോലീസിലും ഉൾപ്പടെ മുൻപ് രേഖാമൂലം പരാതി നൽകിയിരുന്നതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു. മരണത്തിലെ ദുരൂഹതനീക്കാൻ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിഷേധിച്ച നാട്ടുകാർ ആവശ്യപ്പെട്ടു. അന്വേഷണം നേരായ ദിശയിലാണ് നടക്കുന്നതെന്നും ആവശ്യമെങ്കിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ കേസിൽ വ്യക്തത വരുമെന്ന പോലീസിന്റെ ഉറപ്പിന്മേലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. 

Readers Comment

Add a Comment