Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂരിൽ പ്ലസ് വണ്ണിൽ പഠിച്ചിരുന്ന വിദ്യാർത്ഥിക്ക് മേൽ സ്വവർഗ്ഗ ലൈംഗിക അതിക്രമം നടത്തിയ സാമൂഹ്യ പ്രവർത്തകൻ അറസ്റ്റിൽ. ചക്കരക്കൽ സ്വദേശി മോഹനനെയാണ് പോലീസ് പിടികൂടിയത്. രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതര സംസ്ഥാനത്ത് ജനിച്ച പ്ലസ് വൺ വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് സംബന്ധമായ ആവിശ്യങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ടാണ് സ്ഥലത്തെ സാമൂഹ്യപ്രവർത്തകനായ ഇയാൾ ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന മുറിയിൽ വെച്ചാണ് പീഡനം നടന്നതെന്നും പോലീസ് വെളിപ്പെടുത്തി. ചൈൾഡ് ലൈൻ പ്രവ‍ർത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാളെ തലശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Readers Comment

Add a Comment