Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,boy murdered,who visited,girls house,parents arrested,tamil nadu,i2inews

തമിഴ്നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി സഹപാഠിയായ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് അന്‍പഴകനെ പിടികൂടി കൈകള്‍ പിന്നിലേക്ക് ബന്ധിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയത്.

വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകന് വീട്ടിലെ പത്താം ക്ലാസുകാരിയോട് ഇഷ്ടമുണ്ടായിരുന്നു. പലതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കിയെങ്കിലും ഫലമുണ്ടായില്ല. 

കഴിഞ്ഞ ദിവസം രാത്രി അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴ് വയസുള്ള സഹോദരനും പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. കൈകള്‍ പിന്നിലേക്ക് കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ തൊട്ടുത്തുള്ള ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസിലായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്. 
 

 

Readers Comment

Add a Comment