Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അച്ഛന്‍ നിരന്തരം പീഡിപ്പിച്ച  ഇരുപത്തിരണ്ടുകാരിയായ മകള്‍ ഗര്‍ഭിണിയാകാതിരിക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്ന അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി മകളെ ലൈംഗിക വേഴ്ചയ്ക്കു വിധേയയാക്കിയിരുന്ന അച്ഛനു വേണ്ടി അന്വേഷണം തുടരുന്നു. പ്രായൂര്‍ത്തിയാകാത്ത ഇളയ മകളെക്കൂടി ഇരയാക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നതറിഞ്ഞ് യുവതി തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

യു.പിയില്‍ ലക്‌നൗവിനു സമീപം ചിന്‍ഹട്ടിലാണ് സ്വന്തം മകളെ പീഡിപ്പിക്കാന്‍ നാല്‍പത്തിനാലുകാരന് ഭാര്യ തുണനിന്ന സംഭവം. തനിക്ക് പന്ത്രണ്ടു വയസുള്ളപ്പോള്‍ തുടങ്ങിയതാണ് അച്ഛന്റെ പീഡനമെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ ഭാര്യയെയും മകളെയും ഇയാള്‍ ഒരുമിച്ച് കാമവെറി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അച്ഛനില്‍ നിന്ന് യുവതി രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും മരുന്നുകള്‍ നല്‍കി അമ്മ തന്നെ അലസിപ്പിക്കുകയായിരുന്നു.

അമ്മയുടെ സമ്മതത്തോടെ അച്ഛന്‍ തന്നെ പീഡിപ്പിക്കുന്നത് വിധിയെന്നു കരുതി ഇത്രകാലം നിശ്ശബ്ദയായി എല്ലാം സഹിച്ച യുവതിക്ക് സഹിക്കാനാകാതിരുന്നത്, അയാള്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെക്കൂടി ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ്. രണ്ടു പെണ്‍മക്കളുമായി ഒരേസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് അച്ഛന്‍ അമ്മയോടു സംസാരിക്കുന്നത് യുവതി കേള്‍ക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളികകള്‍ നല്‍കിയ അമ്മ, ഇളയ മകളുടെ കാര്യത്തിലും അതേ മാര്‍ഗം സ്വീകരിക്കുമെന്ന് ഉറപ്പായതോടെ ഒരു സന്നദ്ധ സംഘടന വഴി പൊലീസിനെ അറിയിച്ചു. അമ്മ പിടിയിലായെങ്കിലും മുഖ്യപ്രതിയായ അച്ഛന്‍ ഒളിവിലാണ്.

Readers Comment

Add a Comment