Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,uthra murder, suraj, mother, sister, questioning,police arrest, i2inews

ഉത്ര വധക്കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും വിട്ടയച്ചിരുന്നു.

കേസില്‍ അറസ്റ്റിലായ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ ബുധനാഴ്ച അടൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ ചാത്തന്നൂരില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. 

അതേസമയം ഉത്രയുടെ സ്വര്‍ണത്തെക്കുറിച്ച്‌ അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കര്‍ പരിശോധിച്ച്‌ സ്വര്‍ണത്തിന്‍റെ വിവരങ്ങള്‍ ശേഖരിക്കും. ഉത്രയുടെ 38 പവന്‍ സ്വര്‍ണം കഴിഞ്ഞദിവസം സൂരജിന്‍റെ വീട്ടില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment