Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,lottery,sales man,rape case,police arrest,attingal,i2inews

വർക്കല ഇലകമണിൽ 11 വയസുകാരിയെ പീടിപ്പിച്ച കേസിൽ ലോട്ടറി കച്ചവടകാരനായ മധ്യവയസ്ക്കനെ  അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിലാണ് സംഭവം നടന്നത്.ഹരിഹരപുരം വടക്കേ ചരുവിള വീട്ടിൽ മഹീന്ദ്രൻ (51) ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് കോളനിയിലെത്തുക പതിവായിരുന്നു. ഇതിനിടയിലാണ് കുട്ടിയുമായി സൗഹൃദത്തിലാകുകയും, സ്നേഹം നടിച്ച് കുട്ടിയെ തന്ത്രപൂർവം പ്രലോഭനങ്ങൾ നൽകി പീടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ആറ്റിങ്ങൽ ഡി.ഐ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അയിരൂർ എസ്.ഐ ഡി.സജീവ് ,എസ്.ഐ സുദർശനൻ ,എ, എസ്.ഐ ബൈജു ,പൊലീസുകാരായ ജയ് മുരുകൻ ,തുളസി ,ഷംഷീർ ,ധന്യ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Readers Comment

Add a Comment