Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സമ്പന്ന യുവാക്കളെ ഹണി ട്രാപ്പിലാക്കി ലക്ഷങ്ങള്‍ പിടുങ്ങുന്ന പെണ്‍വാണിഭ സംഘത്തിലെ യുവതിയും ഇവരുടെ ഗുണ്ടകളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് കൊല്ലാക്കൊല ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ കൊച്ചിയില്‍ നിന്നുള്ളതാണെന്ന് ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്. വാണിഭക്കാരിയായ മോഡേണ്‍ സുന്ദരിയും ചവിട്ടും തൊഴിയും കരണത്തടിയും കരച്ചിലോടെ ഏറ്റുവാങ്ങുന്ന യുവാവും സംസാരിക്കുന്നത് മലയാളമാണ്. കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഇത്തരം ഹണിട്രാപ്പ് സംഘങ്ങള്‍ വ്യാപകമായി വരുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
ഐ.ടി പ്രൊഫഷണലുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, യുവ ബിസിനസുകാര്‍ തുടങ്ങിവയവരെ ഫേസ്ബുക്ക്- വാട്‌സ് ആപ്പ് എന്നിവ വഴി പരിചയപ്പെടുകയും, ഇവരുമായി അടുപ്പം സ്ഥാപിച്ചതിനു ശേഷം വമ്പന്‍ അപ്പാര്‍ട്ട്‌മെന്റുകളിലെ സ്റ്റുഡിയോ ഫ്‌ളാറ്റുകളിലേക്ക് വിളിച്ചുവരുത്തി കെണിയിലാക്കുകയുമാണ് തട്ടിപ്പിന്റെ ഒന്നാം ഭാഗം. യുവതിയുമായി സംസാരിച്ചിരിക്കുന്നതിനിടെ വാണിഭസംഘത്തിലെ ഗുണ്ടകള്‍ പ്രത്യക്ഷപ്പെട്ട് യുവാവിനെ മര്‍ദ്ദിക്കും. യുവതിയും അതേ സംഘക്കാരിയാണെന്ന് അപ്പോഴേ മനസ്സിലാകൂ. പ്രണയപരവശനായി എത്തിയ കാമുകനെ വിവസ്ത്രനാക്കി, നഗ്നവേഷത്തില്‍ യുവതിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നതാണ് അടുത്ത ഘട്ടം.
ഇത്രയും തെളിവുകള്‍ അവരുടെ കൈയിലായാല്‍ അവര്‍ക്കു പിന്നെ എല്ലാം എളുപ്പം. ധരിച്ചിരിക്കുന്ന ആഭരണങ്ങളും വിലകൂടിയ വാച്ചും പഴ്‌സിലെ പണവും മൊബൈലും ആദ്യം പോകും. പിന്നെ, അവര്‍ ആവശ്യപ്പെടുന്ന ലക്ഷങ്ങളും. കുടുക്കില്‍ വീഴ്ത്തുന്നത് സമ്പന്നരെയായതുകൊണ്ട് മാനക്കേടു പേടിച്ച് പെണ്‍വാണിഭ സംഘം ആവശ്യപ്പെടുന്ന തുക നല്‍കി തടിയൂരാനായിരിക്കും എല്ലാവരുടെയും ശ്രമം.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവാവിനോട് പരുഷമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുവതി, ആവര്‍ത്തിച്ചു പറയുന്നത് ഒരു ടു- ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റിന്റെ കാര്യമാണ്. 'അപ്പാര്‍ട്ട്‌മെന്റ് വാങ്ങി നല്‍കാമെന്നു പറഞ്ഞ് നീ എന്ന് റേപ്പ് ചെയ്തില്ലേ' എന്നാണ് യുവതിയുടെ ചോദ്യം. ചോദ്യത്തിനിടെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടുന്നത് ഉള്‍പ്പെടെ മര്‍ദ്ദനം തുടരുകയും ചെയ്യുന്നു. 'എന്നെ തല്ലല്ലേ... ഞാന്‍ ചത്തുപോകു'മെന്നു പറഞ്ഞ് യുവാവ് കൂപ്പുകൈയോടെ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
23.71°C








