Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറം ജില്ലയിലെ തിരൂരില്‍ മദ്യലഹരിയിൽ തർക്കത്തിനിടെ മകന്‍റെ തള്ളലേറ്റ് പിതാവ് മരിച്ചു. മുത്തൂർ പുളിക്കൽ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ദിഖിനെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി വീട്ടുമുറ്റത്താണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ പിടിച്ചുതള്ളുകയായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗിയാണ്. സംഭവത്തിന് ശേഷവും അക്രമാസക്തനായ സിദ്ദിഖിനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടിയിട്ടു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Readers Comment

Add a Comment