Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം തൃക്കോവിൽവട്ടത്തെ കോളനിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്ത സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേസ് തെളിയിക്കാൻ നിർണ്ണായകമായേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്ത മൃതദേഹം അംബദ്കര്‍ കോളനിക്ക് സമീപം പുത്തന്‍വീട്ടില്‍ തങ്ങള്‍ കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇയാൾ കോളനിയ്ക്ക് സമീപമുള്ള എലയിൽ തോടിനടുത്തേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു. ഇയാളുടെ കയ്യിൽ ഇന്ധനം നിറച്ച കന്നാസ് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് തീ പടരുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ഇയാളുടെ മകനെ കാണിച്ച ശേഷമാണ് പോലീസ് മൃതദേഹം തങ്ങൾ കുഞ്ഞിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.  ബുധനാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞ ശരീരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. 

Readers Comment

Add a Comment