Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:19 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,telangana,death,borewell,i2inews

തെലങ്കാനയിലെ മേദക് ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഴൽകിണറിൽ വീണ കുട്ടി മരിച്ചു. മൂന്ന് വയസ്സുകാരനായ സായ് വർധനാണ് മരിച്ചത്. 17 അടിയോളം ആഴത്തിലുള്ള കുഴൽകിണറിൽ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു . മേഡക് കലക്ടര്‍ എം ധര്‍മ്മറെഡ്ഡി, എസ് പി ചന്ദന ദീപ്തി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയും പങ്കു ചേർന്നിരുന്നു . കുട്ടിയ്ക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു . എന്നാൽ കുഞ്ഞു ജീവൻ രക്ഷിക്കാനായില്ല . 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മകന്‍ സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ്കുഴല്‍ക്കിണറില്‍ വീണത്. കുട്ടി വീഴുന്നത് കണ്ടയുടനെ മാതാവും ബന്ധുക്കളും ചേർന്ന് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൃഷിയാവശ്യങ്ങൾക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴൽക്കിണറുകളിലൊന്നിലാണ് കുട്ടി വീണത് . എന്നാൽ മൂന്ന് കിണറുകളിലും വെള്ളം കണ്ടത്താൻ കഴിഞ്ഞില്ലെന്നും അനുമതിയില്ലാതെ കിണറുകൾ കുഴിച്ചതിനാൽ ഇതിനെതിരെ ശക്തമായ  നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ധർമ്മ റെഡ്ഡി അറിയിച്ചു . 

Readers Comment

Add a Comment