Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,uthra murder,snake bite,i2inews

കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയ്ക്ക് മയക്കുമരുന്നു നൽകിയിരുന്നതായി ഭർത്താവ് സൂരജിന്റെ മൊഴി. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ്  പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലർത്തി നൽകിയത്. ഒരുപക്ഷെ  അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നാണ്  പോലീസിന്റെ നിഗമനം. എന്നാൽ  ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമാവും. ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നൽകിയിരുന്നെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്. ആദ്യ തവണ അണലി കടിച്ചപ്പോൾ ഉത്ര എന്തുക്കൊണ്ട് ഉറക്കത്തിൽ നിന്ന് ഉണർന്നില്ലെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഉറക്ക ഗുളിക നൽകിയിരുന്നെന്ന സൂരജിന്റെ മൊഴിയോടെ അക്കാര്യത്തിനും  വ്യക്തത വന്നു. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം നൽകിയ മൊഴി.

Readers Comment

Add a Comment