Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയെ ദുരൂഹ  സാഹചര്യത്തില്‍ കൂടലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം പൊലീസ് അന്വേഷണം തുടങ്ങി. പൈറ്റുകാല മനക്കരയില്‍ ഫാ. ഡേവിഡ് ജോയി എന്ന റോയിയെ (43) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഞായറാഴ്ച, കൂടലിലെ വീടിനകത്ത് ഫാ. ഡേവിഡ് ജോയി തൂങ്ങി  നില്‍ക്കുന്നതു കണ്ടെന്നാണ് സഹോദരി നല്‍കുന്ന മൊഴി. മറ്റാരെയെങ്കിലും അറിയിക്കുന്നതിനു മുമ്പ് ഇവര്‍ മൃതദേഹം കയര്‍ അറുത്തുമാറ്റി കട്ടിലില്‍ കിടത്തി. പിന്നീട് മൃതദേഹം  ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയില്‍ എത്തിക്കുകയായിരുന്നു. മരിച്ച നിലയില്‍ എത്തിച്ചതുകൊണ്ട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പള്ളി ചുമതലയിലുള്ള ചിലര്‍ ഫാ. ഡേവിഡിന്റെ മദ്യപാനത്തെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചും ഭദ്രാസനാധിപൻ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, പള്ളി ചുമതലകളില്‍ നിന്ന് ഭദ്രാസനാധിപന്‍ അച്ചനെ രണ്ടാഴ്ചത്തേക്ക്  മാറ്റി നിറുത്തിയിരുന്നതായും അറിയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്ന ഫാ. ഡേവിഡിന് മദ്യപാനശീലമുള്ളതായും, സംശയരോഗമുള്ളതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംശയം കാരണം ഭാര്യയെ മര്‍ദ്ദിക്കുന്നതും വീട്ടില്‍ കലഹവും പതിവായിരുന്നുവെന്നാണ് അയല്‍ക്കാരുടെ മൊഴി.

വിദേശത്ത് ജോലി ചെയ്തിരുന്ന ഭാര്യയെ സംശയരോഗം കാരണമാണത്രേ ഫാ. ഡേവിഡ് ജോലി രാജിവയ്പിച്ച് നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഒരുമിച്ചു പഠിച്ചിരുന്നയാളെ വഴിയില്‍ വച്ചു കണ്ട് ചിരിച്ചതിന്റെ പേരില്‍പ്പോലും ഭാര്യയെ പരസ്യമായി റോഡില്‍വച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പള്ളി വികാരിയുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് അസിസ്റ്റന്റ് വികാരി ഫാ. ഡേവിഡിന് സംശയമുണ്ടായിരുന്നതായും ഇതേച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നെന്നും ഇടവകക്കാര്‍ പറഞ്ഞു.

പള്ളിയില്‍ നിന്ന് പണം മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് ഫാ. ഡേവിഡിനെ സംശയമുണ്ടായിരുന്നതുകൊണ്ട് ഇടവക മാനേജിംഗ് കമ്മിറ്റി ഇവിടെ സി.സി.ടി.വി ക്യാമറകള്‍ വയ്ക്കുകയും, ആ കെണിയില്‍ ഫാ. ഡേവിഡ് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയായിരുന്നു പള്ളിയില്‍ ചിലര്‍ ഭദ്രസനാധിപന് പരാതി നല്‍കിയിരുന്നത്. 

ഭദ്രാസനാധിപന്‍ ഫാ. ഡേവിഡിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി താഴെ വീണു. ആത്മഹത്യാശ്രമം കൂടിയായപ്പോള്‍ പള്ളിയിലെ ചുമതലകളില്‍ നിന്ന് മാറ്റിനിറുത്താന്‍ ഭദ്രാസനാധിപന്‍ തീരുമാനിച്ചു. നടപടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍, 'നിങ്ങളെയൊക്കെ കാണിച്ചുതരാ'മെന്ന് പള്ളി സെക്രട്ടറിയോടും ട്രസ്റ്റിയോടും ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തു.

ഓര്‍ത്തഡോക്‌സ് സഭയുടെ തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവപഠനം നടത്തിയിട്ടില്ലാത്ത ഫാ. ഡേവിഡ് ജോയി, സെന്റ് പോള്‍ മിഷന്‍ സെന്ററില്‍ സുവിശേഷ പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം ഭദ്രാസനാധിപനായിരുന്ന, അന്തരിച്ച എപ്പിപാനിയോസ് തിരുമേനിയെക്കണ്ട്, തനിക്ക് പട്ടം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്നാണ്  അച്ചന്‍പട്ടം നല്‍കിയത്. 

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ അക്കാര്യം ഉറപ്പിക്കാനാകൂ എന്ന് കോട്ടയം പൊലീസ് പറഞ്ഞു. ഫാ. ഡേവിഡിന് എതിരെ ആരോപിക്കപ്പെടുന്ന മദ്യപാനശീലം, സംശയരോഗം, മോഷണപ്രവണത എന്നിവയെക്കുറിച്ച് പള്ളി അധികാരികളില്‍ നിന്നും ഭാര്യയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് വിശദവിവരങ്ങള്‍ ചോദിച്ചറിയും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം, വിദേശത്തുള്ള സഹോദരന്‍ എത്തിയ ശേഷം.

Readers Comment

Add a Comment