Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

അന്യസംസ്ഥാനത്ത് നിന്ന് എത്തിയതിനാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആവിശ്യപ്പെട്ടതിൽ മനംനൊന്ത് മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്തു. കർണ്ണാടകയിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്തുവന്നിരുന്ന മധ്യവയസ്‌ക്കർ ഇന്നലെ നാട്ടിലെത്തിയതിനെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ തൂങ്ങിമരിച്ചതെന്നാണ് സൂചന. മുംബൈയിലെ ഹോട്ടലിൽ തൊഴിലാളിയായ ഇയാൾ നാലാം ഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതോടെ സ്വന്തം ഗ്രാമമായ മൂദാബദ്രിയിലെത്തുകയായിരുന്നു. തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ഭയവും ഇയാൾ ആത്മഹത്യ ചെയ്യാൻ കാരണമായിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തിന് തൊട്ട് പിന്നാലെ കഴിഞ്ഞ മാസം ഒരാൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയിരുന്നു.