Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചാം വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പ് വീരൻ പോലീസ് പിടിയിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലം മുഖത്തല സ്വാവദേശിയായ ഖാലിദ് കുട്ടി എന്നയാൾ അഞ്ചാം വിവാഹത്തിനായി ഒരുങ്ങുമ്പോഴാണ് നാലാം ഭാര്യ പോലീസുമായെത്തി ഇയാളെ അറസ്റ്റ് ചെയ്യിപ്പിച്ചത്. കരിയിലകുളങ്ങരയുള്ള യുവതിയെ അടുത്തയാഴ്ച വിവാഹം കഴിക്കാമെന്നേറ്റ ഇയാൾ കേരളത്തിന്റെ വിവിധഭാഗത്ത് നിന്നുള്ള പല പെൺകുട്ടികളെയും വഞ്ചിച്ചുവരികയായിരുന്നു. വിവിധ വിവാഹസൈറ്റുകൾ വഴിയാണ് ഇയാൾ പെൺകുട്ടികളും അവരുടെ വീട്ടുകാരുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ഇയാൾ തന്ത്രപൂർവം വലവീശിപിടിക്കുകയായിരുന്നു. മുൻപ് നാല് യുവതികളെ വഞ്ചിച്ചതായി ചോദ്യം ചെയ്യലിനിടെ ഇയാൾ തന്നെ പോലീസിനോട് വെളിപ്പെടുത്തി. കൊട്ടിയം സ്വദേശിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നും വിവാഹം ചെയ്തു. പല സ്ത്രീകളിൽ നിന്നും ഇയാൾ ആഭരണങ്ങളും പണവും തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.  ചോദ്യം ചെയ്യലിനുശേഷം ഇയാളെ  തൃശൂർ വടക്കേക്കാട് പൊലീസിന് കൈമാറി. 

 

Readers Comment

Add a Comment