Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

ഉത്തർപ്രദേശിലെ മുസഫർനഗറില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു. ബീഹാറിലേക്ക് കാൽ നടയായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവരുടെ മേല്‍ ബസ് പാഞ്ഞ് കയറിയത്.ലോക്ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും തങ്ങളുടെ സ്വദേശമായ ബീഹാറിലേക്കുള്ള കാൽനടയായുള്ള യാത്രയിലായിരുന്നു തൊഴിലാളികള്‍. ബസില്‍ ആരുമുണ്ടായിരുന്നുല്ലെന്നും അപകടം നടന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള യാത്രകളിൽ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഏറിവരികയാണ്..