Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യ മുട്ടക്കറി ഉണ്ടാകാത്തതിന്റെ പേരിൽ മദ്യപാനി മൂന്ന് വയസുള്ള മകനെ അടിച്ചുകൊന്നു. ഖുർജയിലെ ബഞ്ചാര എന്ന ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ സുഭാഷ് ബഞ്ചാര എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയശേഷം ഇയാൾ ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നല്കാൻ ആവശ്യപ്പെടുന്നത്. കറി ഉണ്ടാക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇയാൾ ആദ്യം ഭാര്യയെ പൊതിരെ തല്ലുകയായിരുന്നു. എന്നിട്ടും കലിയടങ്ങാതെ ഇയാൾ മൂന്നു വയസുകാരനായ മകന് നേർക്ക് തിരിയുകയും കുട്ടിയെ ക്രൂരമായി അടിക്കുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ കുട്ടിയെ ഗ്രാമത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടി മരിച്ചശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്..  

Readers Comment

Add a Comment