Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,muthanga,border,man,created,fake,pass,police caught,i2inews

മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി കടക്കാൻ ശ്രമിച്ച ആൾ അറസ്റ്റിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ.ടി.റെജിയാണ്‌ അറസ്റ്റിലായത്. തലപ്പാവടി കടക്കാനുള്ള പാസ് കമ്പ്യൂട്ടറിൽ ഡേറ്റ് സഹിതം എഡിറ്റ് ചെയ്‌ത്‌ മുത്തങ്ങ വഴിയാക്കിയാണ് ഇയാൾ എത്തിയത്.

അതിർത്തി കടന്ന് പരിശോധനാ കേന്ദ്രത്തിൽ എത്തിയപ്പോൾ ആണ് രേഖയിൽ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയത്.തുടർന്ന്, സുൽത്താൻ ബത്തേരി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തു.പകർച്ചവ്യാധി നിയമപ്രകാരവും വ്യാജ രേഖ എന്നീ കുറ്റങ്ങൾ ആകും ചുമത്തുക. രണ്ടു പേർക്കായി ലഭിച്ച പാസിലാണ് കൃതൃമം കാട്ടിയിരിക്കുന്നത്. ഇയാളോടൊപ്പം വന്ന 15 വയസ്സുകാരനും കസ്റ്റഡിയിൽ ഉണ്ട്. 

അതേസമയം, പാസില്ലാതെ വരുന്നവരുടെ എണ്ണം ഇന്നലെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണെന്നാണ്   അധികൃതർ പറയുന്നത്. വാളയാറിൽ ഇതുവരെ പാസില്ലാതെ മുപ്പതോളം പേരാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്നെത്തിയവരാണ്.

Readers Comment

Add a Comment