Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:45 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാഗർകോവിൽ പീഡനകേസിൽ അറസ്റ്റിലായ പ്രതിയുടെ വലയിൽ വീണവരിൽ പ്രമുഖ നടന്റെ മകളുമുണ്ടെന്ന് അന്വേഷണ സംഘം. പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ഏപ്രിൽ അവസാനം സൂചി എന്ന് വിളിപ്പേരുള്ള കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് 26 വയസ്സുള്ള നാഗർകോവിൽ സ്വദേശിയായ കാശിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഡോക്ടറിൽ നിന്നും ഇയാൾ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി തട്ടിയെടുത്തുവെന്നാണ് പരാതി.റസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു.   ഇയാൾക്കെതിരെ കൂടുതൽ പരാതികളും ഉയരുന്നുണ്ടെന്നും  പോലീസ് വ്യക്തമാക്കി. എന്നാൽ ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യം കാശിയുടെ വലയിൽ  വീണവരിൽ ഒരു നടന്റെ മകളും ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുകയാണ്. 

പ്രതി സോഷ്യൽമീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വഴി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റുമായിരുന്നു ഇയാളുടെ രീതി പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ  പങ്കുവെക്കുന്നതും ഇയാളുടെ മറ്റൊരു വിനോദമാണ്.പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി നേരത്തെ  കസ്റ്റഡിയിലെടുത്തിരുന്നു.

Readers Comment

Add a Comment