Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടാംഭര്‍ത്താവിന്റെ ലൈംഗിക വിക്രിയകള്‍ക്കായി പതിനാലുകാരിയായ സ്വന്തം മകളെ വീട്ടില്‍ മാസങ്ങളോളം തടവിലാക്കിയ അമ്മയുടെ കൊടുംക്രൂരത പുറത്ത്. രാജസ്ഥാനിലെ ആള്‍വാറിലാണ് മാതൃത്വത്തിനു തന്നെ അപമാനമായ സംഭവം. അമ്മയുടെ തടവില്‍, കഴിഞ്ഞ മൂന്നു മാസമായി വളര്‍ത്തച്ഛന്റെ പീഡനം തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴേ അച്ഛന്‍ മരിച്ചിരുന്നു. അതിനു ശേഷം രാജ്പാല്‍ എന്നയാളുമായി പ്രണയത്തിലായ അമ്മ പീന്നീട് ഇയാളെ വിവാഹം കഴിച്ചു. പെണ്‍കുട്ടിക്ക് ശാരീരികവളര്‍ച്ച എത്തിത്തുടങ്ങിയതു മുതല്‍ വളര്‍ത്തച്ഛന്‍ കുട്ടിയുടെ അമ്മയുടെ അനുവാദത്തോടെ ലൈംഗികപീഡനം തുടങ്ങിയിരുന്നതായാണ് വിവരം. കുട്ടി വിസമ്മതിക്കുകയോ എതിര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതായിരുന്നു പതിവ്.

വാതിലും ജനലുകളും അടച്ചിട്ട മുറിയില്‍ പലപ്പോഴും അമ്മ നോക്കിയിരിക്കെയാണ് വളര്‍ത്തച്ഛന്‍ തന്നെ ലൈംഗിക ബന്ധത്തിന് വിധേയയാക്കിയിരുന്നതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു അമ്മയുടെ ഭീഷണി. കഴിഞ്ഞ ദിവസം മനേസര്‍ മേഖലയില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുട്ടിയുടെ അമ്മയ്ക്കും വളര്‍ത്തച്ഛനായ രാജ്പാലിനും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Readers Comment

Add a Comment