Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:16 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കുകയും, വിശ്വസിച്ച് നല്‍കിയ ലൈംഗിക ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗളൂരുവില്‍ ചിക്കബനസവാഡി സ്വദേശിയായ കിരണ്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. കിരണിന്റെ മുന്‍ കാമുകി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ബനസവാഡിയിലെ ഒരു സലൂണില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് ഇരുവരും. പരസ്പരം നഗ്നചിത്രങ്ങള്‍ മൊബൈലില്‍ കൈമാറുന്നതും, സ്വയരതി ഉള്‍പ്പെടെയുള്ളവ ചിത്രീകരിച്ച സ്വകാര്യ വീഡിയോകള്‍ കൈമാറുന്നതും ഇരുവരുടെയും വിനോദമായിരുന്നു. പക്ഷേ, കാമുകിയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും കിരണ്‍ അയാളുടെ ബന്ധുവായ മറ്റൊരു യുവാവിന് സെന്‍ഡ് ചെയ്തുവെന്ന് മനസ്സിലാക്കിയതോടെ കാമുകി പിണങ്ങുകയും അകന്നുമാറുകയും ചെയ്തു.

എന്നാല്‍ യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ കിരണ്‍,  തന്നെ വിശ്വസിച്ച്  കാമുകി നേരത്തേ മൊബൈലില്‍ സെന്‍ഡ് ചെയ്തുനല്‍കിയ നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി തുടങ്ങി. ഇത്തരം ഭീഷണി പതിവായതോടെയാണ് ആഗസ്റ്റ് പത്തിന് യുവതി ബംഗളൂരു സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കിരണിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെ, കാമുകി അയച്ചുനല്‍കിയ നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പല ഫോള്‍ഡറുകളിലായി ഇയാള്‍ സൂക്ഷിച്ചിരുന്നതായും, പലര്‍ക്കും അയച്ചിരുന്നതായും തിരിച്ചറിഞ്ഞു. വീട്ടില്‍ വച്ച് യുവതി സ്വന്തം നഗ്നതയും, ബാത്ത്‌റൂം- ടോയ്‌ലറ്റ് രംഗങ്ങളും പകര്‍ത്തിയ നൂറുകണക്കിന് വീഡിയോ ദൃശ്യങ്ങളാണ് പൊലീസിനു കിട്ടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comment

Add a Comment