Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,lockdown,police,caught,vehicle,men,suicide,dead today,i2inews

ലോക്ക് ഡൗൺ ലംഘിച്ച യുവാവിന്റെ ബൈക്ക് പൊലീസ് പിടികൂടിയതിനെ തുടർന്ന് മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് മരിച്ചത്. ഞായറാഴ്ച ആണ് ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടിയത്. തുടർന്ന് ബൈക്ക് സമീപത്തെ ഒരു കടയുടെ മുന്നിൽ വാങ്ങിവെക്കുകയും ചെയ്‌തു.

ഇതിനു പിന്നാലെ സൂര്യനെല്ലി സഹകരണ ബാങ്കിന് മുന്നിൽ വെച്ച് ഇയാൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 75 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണപെട്ടു.

 

Readers Comment

Add a Comment