Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:51 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 1000 ലിറ്റർ വീതം ചാരായവും വ്യാജമദ്യവും. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന്  മദ്യശാലകള്‍ പൂട്ടിയതിനു പിന്നാലെയാണ് കൊല്ലത്ത് വ്യാജമദ്യ വേട്ട വ്യാപകമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ  സംസ്ഥാനത്തുടനീളം വ്യാജ വാറ്റ് സംഘങ്ങൾ സജീവമായിരുന്നു. ലോക്ക് ഡൗണിൽ ബീവറേജുകളും ബാറുകളും പൂട്ടിയതിൻ്റെ പശ്ചാത്തലത്തിൽ യൂട്യൂബ് വീഡിയോ നോക്കി വില്പനക്ക് വാറ്റുന്നവരും സ്വന്തം ഉപയോഗത്തിന് വാറ്റുന്നവരും ധാരാളമാണ്. കഴിഞ്ഞ ദിവസം കുണ്ടറ പേരയത്ത് നിന്ന് പത്ത് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടിയിരുന്നു.  രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചാരായത്തിന് വീര്യം കൂട്ടാനുപയോഗിക്കുന്ന ശരീരത്തിന് ദോഷകരമായ രാസവസ്തുവും ഇവിടെനിന്ന് കണ്ടെടുത്തു. വാറ്റ് നടത്തി വന്ന പേരയം സ്വദേശികളായ ഷാജി, ടോമി എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. മലയോരപ്രദേശങ്ങളും തുരുത്തുകളുമടക്കം എക്സൈസിന് പെട്ടെന്നെത്തിപ്പെടാന്‍ കഴിയാത്ത സ്ഥലം കേന്ദ്രീകരിച്ചാണ് വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നത്. വിവിധ ജില്ലകളിലായി ഒട്ടേറെ പേരെ എക്സൈസ് കഴിഞ്ഞ ഒരു മാസം കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും വ്യാജ മദ്യ നിർമ്മാണത്തിന് ഒരു കുറവുമില്ലാത്തതിനാൽ ഇവരെ പിടികൂടാൻ എക്സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകൾ  ആരംഭിച്ചു.

Readers Comment

Add a Comment