Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ പാൽഗറിൽ രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന് വർഗീയതയുടെ നിറം നൽകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംഭവത്തിൽ ഊർജിതമായി അന്വേഷണം നടന്നു വരുന്നതായും നൂറിലധികം പേർക്കെതിരെ കേസെടുത്തതായും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കള്ളന്മാരാണ് എന്ന് ആരോപിച്ചാണ് വിളറി പിടിച്ച ആൾക്കൂട്ടം രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും വാഹനത്തിൽ നിന്നും പിടിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് തല്ലിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസിനും ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റിരുന്നു. സംഭവം കണ്ട് നിന്നവർ പകർത്തിയ മർദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്നും കൊല്ലപ്പെട്ടവരും കൊല ചെയ്തവരും ഒരേ മതത്തിൽപെട്ടവരായതിനാൽ ഈ സംഭവത്തിന് വർഗീയതയുടെ മുഖം നല്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് പിന്തിരിയണമെന്നും താക്കറെ വ്യക്തമാക്കി. 

Readers Comment

Add a Comment