Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:32 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,bihar,people,attacked,health workers,police,i2inews

ബീഹാറിൽ ബോധവത്കരണത്തിനെത്തിയവരെ ആക്രമിച്ചു. കൊറോണ വൈറസ് ബോധവത്കരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയാണ്  ആക്രമണമുണ്ടായത്. ബീഹാറിലെ ഹര്‍ദിശി ഗ്രാമത്തിലുള്ളവരാണ് ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസുകാരേയും ആക്രമിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്താനുമായാണ് ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തിയത്.

ഗ്രാമത്തിലുള്ളവര്‍ സാമൂഹിക അകലവും ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പ്രദേശത്ത് എത്തിയത്. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Readers Comment

Add a Comment