Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയിൽ ലോക് ഡൗൺ ആയതിനാൽ മദ്യം കിട്ടാതെ മദ്യപാനികൾ പരക്കം പായുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ഓൺലൈൻ മദ്യ തട്ടിപ്പുകാർ. മദ്യം എത്തിച്ചുതരാമെന്ന് പറഞ്ഞ ഓൺലൈൻ സൈറ്റിന് പണം നൽകി പണികിട്ടിയത് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ അകൗണ്ടന്റിനാണ്. ഹോം ഡെലിവറി ഓപ്‌ഷൻ നൽകിയ ഇയാളെ വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പുകാർ വിഴുങ്ങിയതോ 92,000 രൂപയും!
മദ്യം വീട്ടിലെത്തിച്ചുതരാം എന്ന ഒരു ഫേസ്ബുക് പരസ്യം വിശ്വസിച്ചതാണ് ഈ ഹൈദരാബാദ് സ്വദേശിയ്ക്ക് വിനയായത്. പരസ്യത്തോടൊപ്പമുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ച് സംസാരിച്ചപ്പോൾ ഇയാൾക്ക് ഇതൊരു വിശ്വാസ്യതയുള്ള ഇടപാടായി തോന്നിയെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഓൺലൈനായി തന്നെ പണം കൈമാറുകയായിരുന്നു. സംഭവത്തെ സംബന്ധിച്ച് ഇയാൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Readers Comment

Add a Comment