Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ ടെലിവിഷന്‍ നടിയുടെ ഭര്‍ത്താവ്, നടിയുടെ ആദ്യവിവാഹത്തിലെ പ്രായപൂര്‍ത്തിയായ മകളെ രണ്ടു വര്‍ഷത്തോളം തുടച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഭീഷണി പേടിച്ച് രണ്ടു വര്‍ഷത്തോളം എല്ലാം കണ്ണീരോടെ സഹിച്ച പെണ്‍കുട്ടി ഒടുവല്‍ അമ്മയോട്  വിവരം പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ തനിനിറം വെളിച്ചത്തായത്. ന്യൂഡല്‍ഹി സാമന്ത നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

21 വയസ്സുകാരിയായ മകളെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും, ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്യുക മാത്രമല്ല, കണ്ടാല്‍ അറപ്പുതോന്നുന്നത്ര അശ്ലീലരംഗങ്ങളുള്ള ലൈംഗിക വീഡിയോകള്‍ മകളെ കാണിച്ചുകൊടുക്കുകയും, അവളുടെ ശരീരസൗന്ദര്യത്തെക്കുറിച്ച് ഏറ്റവും വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നത്രേ. 2017 ഒക്ടോബര്‍ മുതല്‍ 'അമ്മയുടെ ഭര്‍ത്താവ്' തന്നെ പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

പീഡപ്പിക്കുക മാത്രമല്ല, ഇയാള്‍ പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്പിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അമ്മയെ കൊന്നുകളയുമെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. സഹികെട്ട്, ഞായറാഴ്ച രാത്രിയിലാണ് മകള്‍ അമ്മയോട് രണ്ടാനച്ഛന്റെ ക്രൂരതകള്‍ പറഞ്ഞത്. അര്‍ദ്ധരാത്രി തന്നെ മകളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയ നടി ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഐ.പി.സി വകുപ്പുകള്‍ക്കു പുറമേ, ഐ.ടി ആക്റ്റ് അനുസരിച്ചുള്ള വകുപ്പുകളും ഭര്‍ത്താവിനെതിരെ ചുമത്തിയിട്ടുണ്ട്.

Readers Comment

Add a Comment