Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

കോവിഡ് 19 നുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വ്യാജപ്രചാരണം നടത്തിയവർ അറസ്റ്റിൽ. കോട്ടയത്താണ് സംഭവം. പത്തു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തബ്ലീഗ് മതസമ്മേളനത്തില് പങ്കെടുത്ത് കൊറോണ സ്ഥിരീകരിച്ചവര് ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു പ്രചാരണം. സിപിഎം കമ്മറ്റി ഓഫീസിന് സമീപത്തെ പള്ളിയില് സംഘം ഒളിച്ചു താമസിക്കുന്നെന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പുകളില് സന്ദേശം പ്രചരിച്ചത്. ഇതേ തുടര്ന്ന് അല് അറഫ റിലീജിയന്സ് ആന്ഡ് ചാരിറ്റബിള് ട്രസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറി. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്. വ്യാജ സന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്സാപ്പ് അഡ്മിന്മാരടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് ജോര്ജ്ജ്, നിഖില്, ജയന് തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില് വിട്ടു.