Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,covid19,fakenews,social media,police arrest,i2inews

കൊവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. കാസർ​ഗോഡ് പാഡി  സ്വദേശി  മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി  ഐ ജി  കെ  സഞ്ജയ് കുമാർ  ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള  സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്‌തത്‌.  

ഒരാൾ മരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള  വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു.  ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. പൊലീസ്  പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും  ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായി തന്നെ കർശന നടപടി എടുക്കുമെന്നും ഡി  ഐ  ജി അറിയിച്ചു.

 

Readers Comment

Add a Comment