Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:39 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
fire

പ്രണയനൈരാശ്യത്തെ തുടർന്ന്  കൊല്ലത്ത്  യുവാവ്  യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. കടവൂർ സ്വദേശി  ശെൽവമണിയാണ് മരിച്ചത്. 95 ശതമാനവും പൊള്ളലേറ്റ ശെൽവമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ യുവതിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.  കടവൂർ സ്വദേശിയായ ശെൽവമണി യുവതിയുടെ കാവനാട്ടുള്ള വീടിന് തീവെച്ചത്. വീട്ടിൽ തീപടരുന്നത് കണ്ട യുവതിയും വീട്ടുകാരും പുറത്തേക്കോടി. വീടിന് മുന്നിൽ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ  യുവതിയുടെ അമ്മയ്ക്ക്  പൊള്ളലേറ്റു.  വീട്ടിൽ തീ പടർന്നസമയത്ത് യുവതിയും, അമ്മയും, സഹോദരിയും, ഭർത്താവും ഇവരുടെ കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ശെൽവമണി ഇവരുടെ നേർക്ക് പെട്രോൾ ഒഴിച്ചെങ്കിലും ഓടി മാറിയതിനാൽ അപകടം സംഭവിച്ചില്ല. ചെറിയ പരിക്കുകൾ ഉണ്ടായിരുന്ന ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടു. കഴിഞ്ഞ ഒന്നര വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്തുണ്ടായ അകൽച്ചയാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും മരിക്കുന്നതിന് മുമ്പ് ശെൽവമണി പൊലീസിന് മൊഴി നൽകിയിരുന്നു.

Readers Comment

Add a Comment