Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,covid19,lock down,police beaten,athelete,i2inews

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് കൊല്ലത്ത് കായിക താരത്തിന് മർദ്ദനം. സർവകലാശാല അത്‌ലറ്റിക് ചാമ്പ്യനായ ജിതിനെയാണ് പൊലീസ് മർദിച്ചത്. മൊബൈലിന് റേഞ്ച് കുറവായതിനാൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു മർദനം. കാരണം ചോദിക്കുക പോലും ചെയ്യാതെ ആയിരുന്നു പോലീസിന്റെ മർദനമെന്നാണ് ജിതിൻ പറയുന്നത്. പുറത്ത് ലാത്തി ഉപയോഗിച്ച് അടിക്കുകയും,  കൈകൾക്ക്  പരുക്കുകളേറ്റെന്നും ജിതിൻ പറഞ്ഞു. പൊലീസിന്റെ ഈ  നടപടി ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

അതേസമയം തൃശ്ശൂർ ചാവക്കാട് തിരുവത്രയിൽ കൂട്ട നമസ്കാരം നടത്തിയ അഞ്ച് പേർ അറസ്റ്റിലായി. തിരുവത്ര സ്വലാത്ത് നഗർ ജുമാമസ്ജിദ് കമ്മിറ്റിക്കാർക്കെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് ആറേമുക്കാലിനായിരുന്നു കൂട്ടമായുള്ള നിസ്ക്കാരം. കൂട്ട നിസ്കാരത്തിൽ 15 പേർ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കോഴിക്കോട് ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെയും  കേസെടുത്തു. ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Readers Comment

Add a Comment