Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,covid19,lockdown,group namaz,police arrest,i2inews

കോവിഡ് മഹാമാരിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് നിസ്ക്കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ. പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ ആണ് ഇന്നലെ വൈകിട്ട് 6:45ന് കൂട്ടം ചേർന്നു കൊണ്ടുള്ള നിസ്‌ക്കാര ചടങ്ങുകൾ നടന്നത്.

ന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്കാരം നടന്നത്. പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ‌ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസ്സാർ മുഹമ്മദ് സുൾഫി (48)  എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു.

ലോക്ക് ഡൗൺ കാലയളവിൽ കൂട്ടം കൂടരുതെന്ന നിർദ്ദേശം കർശനമാക്കിയ സാഹചര്യത്തിൽ ആണ് സംഭവം ഉണ്ടാവുന്നത്. വിലക്ക് ലംഘിച്ച് 25 ലേറെ പേർ ഒത്തുകൂടിയതിനെ തുടർന്ന് വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്‌ജിദിനെതിരെയും വാഴക്കാട് പൊലീസ്‌ നേരത്തെ കേസെടുത്തിരുന്നു. 

 

Readers Comment

Add a Comment